സ്മരണാഞ്ജലിയർപ്പിച്ചു
1546302
Monday, April 28, 2025 6:46 AM IST
വിതുര: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വിതുര കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്മരണാഞ്ജലി അർപ്പിച്ചു.മണ്ഡലം പ്രസിഡന്റ് ഇ.എം. നസീർ, വിഷ്ണു ആനപ്പാറ, ബി.എൽ.മോഹനൻ, റമീസ് ഹുസൈൻ, ശുഭമണി, സലിം മേമല, സുധിൻ, രഘു, സിദ്ദിഖ്, അനിൽ മങ്കാല, വിനോദ്കുമാർ, ഷാജി കടമ്പറ, വിപിൻലാൽ, അനിൽ, പ്രകാശ്,നിധിൻ, തള്ളച്ചിറ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവ് സത്യൻ, എൻ. ബാബു, പി. സക്കീർ ഹുസൈൻ, അരുവിയോട് സുരേന്ദ്രൻ, ഒസന് കുഞ്ഞ്, എ. മോഹനൻ ഷൈജു പരുത്തിക്കുഴി ശ്യാംകുമാർ, ഉഷ, അബൂബക്കർ കുളപ്പട തുടങ്ങിയവർ സംസാരിച്ചു.