കാട്ടാക്കടയിൽ മാനവശൃംഖല മേയ് പത്തിന്
1545948
Sunday, April 27, 2025 6:45 AM IST
തിരുവനന്തപുരം: മയക്കു മരുന്നു സൃഷ്ടിക്കുന്ന വിപത്തുകളിൽ നിന്നുള്ള മോചനത്തിനും ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമായി കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ പങ്കെടുപ്പിച്ചു മേയ് 10ന് മാനവ ശൃംഖല ഒരുക്കും. 10നു വൈകുന്നേരം നാലിനു തുടങ്ങുന്ന "മാനവ ശൃംഖല' കുണ്ടമണ്‍കടവിൽ നിന്ന് ആരംഭിച്ചു മണ്ഡപത്തിൻകടവ് വരെ നീളും.
ഇതിനു മുന്നോടിയായി മേയ് രണ്ടിനു രാവിലെ എട്ടിനു മയക്കുമരുന്നിനെതിരേ കാട്ടാക്കട കാന്പയിന്റെ ഒൗദ്യോഗിക ഉദ് ഘാടനം നടക്കും. ഐ.ബി. സതീഷ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിഴിഞ്ഞം സിഇഒ ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയാകും. യുവാക്കളെ ആകർഷിക്കുന്ന തിരുവനന്തപുരത്തെ പ്രമുഖ വ്ളോഗർമാർ വിദ്യാർഥികളുമായി സംവദിക്കും.
ഇതോടനുബന്ധിച്ച് കുട്ടികളുടെ കളരിപ്പയറ്റ്, സൂംബ ഡാൻസ്, കലാപരിപാടികൾ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടക്കും. ലഹരിക്കെതിരെ വിദ്യാർഥികളെയും യുവതീ-യുവാക്കളെയും അണിനിരത്തുന്ന കൂട്ട് പദ്ധതി മാസ് കാന്പയിനായി മാറിയെന്ന് ഐ.ബി. സതീഷ് എംഎൽഎ പറഞ്ഞു.