നേതൃത്വ പരിശീലന ക്യാന്പ് "ഓറ-2025' തുടങ്ങി
1545957
Sunday, April 27, 2025 6:45 AM IST
അമ്പൂരി: കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാലയ്ക്ക് "ഓറ-2025' - അമ്പൂരിയിൽ തുടക്കമായി. അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ദുനിംസ് റിയാസുദീൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി. മനോജ് സ്വാഗതം പറഞ്ഞു. വി. കൃഷ്ണദാസ്, പി.ജി. ഷാജി, എസ്.വി. പ്രശാന്ത്, എം. അബ്ദുൽ സലാം, ഇ. നജീബ്, ബി. മുകേഷ് എന്നിവർ പ്രസംഗിച്ചു. പി. സമീർസിദ്ധീഖി, രതീശൻ അരിമ്മൽ, നവീൻ മഞ്ഞിപ്പുഴ, ജി. സജികുമാർ എന്നിവർ ക്ലാസുകളെടുത്തു. നാളെ നടക്കുന്ന സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.