ആക്ട്സിന്റെ പ്രാർഥനാ ദിനം ഇന്ന്
1545934
Sunday, April 27, 2025 6:33 AM IST
തിരുവനന്തപുരം: രാജ്യത്തിന്റെ സമാധാനത്തിനും, ഭീകരാക്രമണത്തിൽ മൃതിയടഞ്ഞവരുടെ കുടുംബങ്ങളുടെ സമാശ്വാസത്തിനുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് വിവിധ കേന്ദ്രങ്ങളിൽ ഇന്നു സമൂഹപ്രാർഥന നടത്തും. തിരുവനന്തപുരം വെള്ളയന്പലത്തെ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് ബിഷപ് ഹൗസിൽ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,
പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോണ്‍ വില്യം പോളിമെറ്റല, ബിഷപ്പുമാരായ ഡോ. ഉമ്മൻ ജോർജ്, മാത്യൂസ് മോർ സിൽവാനിയോസ് തുടങ്ങിയവർ പങ്കെടുക്കും. ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.