പട്ടാരത്ത് പൊങ്കാല ഉത്സവം
1545668
Saturday, April 26, 2025 6:44 AM IST
നേമം : പാപ്പനംകോട് പട്ടാരത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും പൊങ്കാല മഹോത്സവും നാളെ മുതൽ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും. നാളെ രാവിലെ 11ന് മേൽ തൃക്കൊടിയേറ്റ്. ഉച്ചയ്ക്ക് 12.30ന് അന്നദാനം. രാത്രി 7.30 ന് സംഗീത കച്ചേരി .
28ന് രാവിലെ 10.30ന് ഉച്ചപുജ, വൈകുന്നേരം 6.30 ന് കാവടി കാപ്പ കെട്ട്, രാത്രി എട്ടിന് ഡാൻസ് 9.30ന് നൃത്തനൃത്യങ്ങൾ, 29ന് രാത്രി എട്ടിന് വിശേഷാൽ പുജ, 9.30ന് ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ. 30ന് വൈകുന്നേരം 6.30ന് ഭജൻസ്, രാത്രി ഒന്പതിന് ആട്ടം-2025 അവതരണം, ചാലക്കുടി പ്രസീത. മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കാവടി ഘോഷയാത്ര, രാത്രി എട്ടിന് അഗ്നി കാവടി. രണ്ടിന് ഉച്ചയ്ക്ക്. 12.30 ന് അന്നദാനം. വൈകുന്നേരം 6.30ന് ഭക്തിഗാനസുധ, രാത്രി ഒന്പതിന് ഗാനമേള.
മൂന്നിന് വൈകുന്നേരം 6.30ന് ആനപ്പുറത്ത് എഴുന്നള്ളത്ത്. നാലിന് രാത്രി എട്ടിന് തിരുവാതിര, ഒന്പതിന് ഡാൻസ്. അഞ്ചിന് രാവിലെ 9.30ന് ആയില്യപൂജ നാഗരൂട്ട്, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി ഒന്പതിന് പള്ളിവേട്ട. ആറിന് രാവിലെ 10.30ന് പൊങ്കാല, ഉച്ചയ്ക്ക് 1.30ന് വട്ടി താലപ്പൊലി, രണ്ടിന് പൊങ്കാല നിവേദ്യം, രാത്രി ഏഴിന് ആറാട്ട് പുറപ്പാട്, 10ന് ആറാട്ട് തിരിച്ച് വരവ്. തുടർന്ന് കൊടിയിറക്കം പുലർച്ചെ ഒന്നിന് ഗുരുസി.