റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്
1545935
Sunday, April 27, 2025 6:33 AM IST
തിരുവല്ലം: കോവളത്തെ റിസോര്‍ട്ടില്‍ 15 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ വ്ളോഗര്‍ മുകേഷ് എം. നായരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 29നു തിരുവല്ലം പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെക്ഷന്‍സ് ജഡ്ജ് എസ്. നസീറയുടെതാണ് ഉത്തരവ്.
ഫെബ്രുവരി 14 വാലന്റയിന്‍സ് ദിനത്തിന്റെ ഭാഗമായി കോവളത്തെ റിസോര്‍ട്ടില്‍ നടന്ന റീല്‍സ് ഫോട്ടോഷൂട്ട് ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നാണു കേസ്. കടയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുകേഷിനെ കുടാതെ കുട്ടിയെ എത്തിച്ച കോ-ഓഡിനേറ്റർക്കെതിരെയും പോലീസ് പോക്സോ കേസെടുത്തിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി പോലീസ് കേസില്‍ അന്വേഷണം നടത്തുകയാണ്.