ഓടയില്‍ വീണ സ്മാര്‍ട്ട്ഫോണ്‍ വീണ്ടെടുത്ത് നൽകി ഫയര്‍ഫോഴ്സ്
1545675
Saturday, April 26, 2025 6:45 AM IST
പേരൂര്‍ക്കട: വെള്ളമുണ്ടായിരുന്ന ഓടയില്‍ വീണ അരലക്ഷം രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ വീണ്ടെടുത്ത് തിരുവനന്തപുരം ഫയര്‍ഫോഴ്സ് ടീം. ബാലരാമപുരം സ്വദേശിനിയും തിരുവനന്തപുരം മെഡിക്കല്‍കോളജിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമായ ബി. നിത്യയുടെ സ്മാര്‍ട്ട് ഫോണാണ് ഇവര്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുകൂടി നടന്നുവരുന്നതിനിടെ അബദ്ധത്തില്‍ ഓടയിലേക്കു വീണത്.
വിവരമറിഞ്ഞ് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സുധീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ വി. വിജിന്, നൂറുദീന്‍, ദീപക്ക്, പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ പരിശ്രമിച്ച് എക്യുപ്മെന്റ് കാച്ചറിന്റെ സഹായത്തോടെയാണ് ഫോണ്‍ വീണ്ടെടുത്തത്.
വെള്ളം നനഞ്ഞുവെങ്കിലും ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. സ്മാര്‍ട്ട്ഫോണ്‍ വീണ്ടെടുത്ത് നല്‍കിയതിന് ഫയര്‍ഫോഴ്സിന് നന്ദിപറഞ്ഞശേഷമാണ് നിത്യ ജോലിസ്ഥലത്തേക്ക് പോയത്.