കുളത്തൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു
1545940
Sunday, April 27, 2025 6:33 AM IST
പോത്തൻകോട്: കുളത്തൂർ ടിഎസ് സി ആശുപത്രിക്ക് സമീപം ദേശീയപാത 66ൽ ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു.
അപകടത്തിൽ ആളപായമില്ല. ശനിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. അമ്പലത്തറ ഭാഗത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വന്ന സാൻഡ്രോ കാറാണ് പൂർണമായി കത്തിനശിച്ചത്. വിഎസ്എസ്സിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി നോക്കുന്ന അമ്പലത്തറ സ്വദേശി ഹരികുമാറിന്റെ കാറാണ് കത്തിയത്.
സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർ ഫോഴ്സ് തീ കെടുത്തിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെ തുടർന്നു ദേശീയ പാതയിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം നിലച്ചു.