തീവ്രവാദി ആക്രമണം: ജ്വാല തെളിയിച്ചു
1546301
Monday, April 28, 2025 6:46 AM IST
മെഡിക്കല്‍കോളജ്: പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഡിവൈഎഫ്ഐ കേശവദാസപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ ജ്വാല തെളിയിച്ചു.
പട്ടം എല്‍ഐസി ഓഫീസിനു മുന്നില്‍ ചേര്‍ന്ന സമാധാന സദസ് ജില്ല കമ്മിറ്റിയംഗം അംശു വാമദേവന് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ആര്. അജിത്ത്, എല്‍. ജോസഫ് വിജയന്, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.