ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു
1546296
Monday, April 28, 2025 6:46 AM IST
വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്ത് കുറുവാട് ജംഗ്ഷനില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെയും, കുന്നത്തുകാല്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടേയും ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
കുന്നത്തുകാല്‍ പഞ്ചായത്തിലെ കൈതക്കുഴി, ചെറുപാലക്കോട്, കുളക്കോട്, വിട്ടിയറം ക്ഷേത്രം, തേരണി, പടപ്പില്തോട്ടം, കല്ലറത്തല് ഇലങ്കം, പള്ളിവിള, തുരുത്തിമൂല, വ്ലാങ്കുളം, മിഷന്‍വീട് ജംഗ്ഷന്, കോട്ടുക്കോണം സിഎസ്ഐ ചര്‍ച്ച് ആശുപത്രി, തച്ചന്‍കോട്, കുളപ്പുറത്തുകോണം എന്നീ സ്ഥലങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ആര്.അമ്പിളി, വൈസ് പ്രസിഡന്റ് ജി. കുമാര്‍, സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന്മാരായ അഡ്വ. എസ്.എസ് റോജി, മേരി മിനി ഫ്ലോറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. വസന്തകുമാരി പഞ്ചായത്ത് അംഗങ്ങളായ ഡി. ലൈല, സിന്ധു, അനീഷ്, രതീഷ്, ജയപ്രസാദ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അരുണ്‍, ആര്. പരമേശ്വരപിള്ള എന്നിവർ പ്രസംഗിച്ചു.