ഫയർഫോഴ്സ് രക്ഷകരായി ; പാർവണയ്ക്ക് ‘കാത്തു’വിനെ തിരിച്ച് കിട്ടി
1545673
Saturday, April 26, 2025 6:44 AM IST
വിഴിഞ്ഞം: ഫയർഫോഴ്സുകാർ രക്ഷകരായി, പാർവണയ്ക്ക് റെ കാത്തു പൂച്ചയെ തിരിച്ച് കിട്ടി . അറുപതടിയോളം താഴ്ചയുള്ള പൊട്ടക്കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ അപകട മറിയാതെ സ്വയം ഇറങ്ങൾ ശ്രമിച്ച പന്ത്രണ്ട് കാരിയെ തടഞ്ഞ അയൽവാസികൾ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
കല്ലിയൂർനെടിഞ്ഞിൽ, മാവുവിള, ഷിജ യുടെ വീട്ടിലെ വളർത്തു പൂച്ചയാണ് ഇന്നലെ രാവിലെ വീടിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറിൽ അകപ്പെട്ടത്.കിണറ്റിൽ നിന്ന് പൂച്ചയുടെ ശബ്ദം കേട്ടാണ് വീട്ടുകാർ അപകട വിവരം അറിയുന്നത്.ഷീജയുടെ മകളായ പാർവണ യുടെ പൂച്ചയെ പുറത്തെടുക്കുന്നതിന് പല വഴികളിലൂടെ ശ്രമം നടത്തി.
ബക്കറ്റിൽ മീൻ നിക്ഷേപിച്ച് കയർ മുഖേന കിണറ്റിനുള്ളിൽ ഇറക്കിയുള്ള ശ്രമവും പരാജയമടഞ്ഞതോടെ പാർവണയുടെ കരച്ചിലിന്റെ ശക്തിയും കൂടി. ഒടുവിൽ തന്റെ ഓമനപ്പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങാനുള്ള ശ്രമവും നടത്തിയെങ്കിലും അയൽവാസികൾ തടഞ്ഞു.
കുട്ടിയുടെ വിഷമം കണ്ട അയൽവാസികൾ ഉച്ചയോടെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ സഹായം തേടി. സേന സ്ഥലത്ത് എത്തി കുട്ടിയെ സമാധാനിപ്പിച്ച ശേഷം ആഴകൂടുതലും വായു സഞ്ചാരവുമില്ലാത്ത കിണറ്റിൽ കരയിൽ നിന്നു കൊണ്ട് തന്നെ പ്രതേകം തയാറാക്കിയ റോപ്പും സ്റ്റീൽറാഡും ഉപയോഗിച്ച് പൂച്ചയെ കരയിലെത്തിച്ചു. പൂച്ച ജീവനോടെ കരയ്ക്ക് എത്തിയപ്പോഴാണ് പാർവണയ്ക്ക് സമാധാനമായത്.
ഗ്രേഡ് എഎസ്ടിഒ അലി അക്ബറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, അനുരാജ്, സാജൻ,ഹോം ഗാർഡ് വിനോദ്എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.