ഒൻപത് ദിവസത്തെ വിജയോത്സവം 30ന് തുടങ്ങും
1546286
Monday, April 28, 2025 6:36 AM IST
തിരുവനന്തപുരം: റഷ്യൻ ഹൗസ്, "റൂസ്കിയ് മിർ' ഫൗണ്ടേഷനും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുമായി സഹകരിച്ച്, രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഒമ്പതു ദിവസം നീളുന്ന വിവധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ആഘോഷപരിപാടിയുടെ ഭാഗമായി സെമിനാറുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ, ചലച്ചിത്രമേള, സംഗീത വിരുന്ന് എന്നിവ നടത്തും. ആഘോഷങ്ങൾക്ക് 30 തുടക്കമാകും. മന്ത്രിമാർ, ഡിപ്ലോമാറ്റുകൾ, മുൻ സൈനിക ഉദ്യോഗസ്ഥർ, അന്താരാഷ്ട്രകാര്യ വിദഗ്ധർ, ചരിത്രകാരൻമാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
30 നു വൈകുന്നേരം മോസ്കോ സ്റ്റേറ്റ് കോൺസർവേറ്ററിയിലെ സോളോയിസ്റ്റുകളുടെ ഓപ്പറ സംഗീത നിശ ഉണ്ടാകും. മേയ് എട്ടിന്, 80 പേർ ചേർന്ന് 80 മീറ്റർ നീളമുള്ള സെന്റ് ജോർജ് റിബൺ പ്രദർശിപ്പിക്കും. പാസുകൾക്ക്, +91 73562 24024 (വാട്സ്ആപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക.