ശ്രീ ചിത്തിര തിരുനാള്‍ നാഷണല്‍ അവാര്‍ഡുകൾ സമ്മാനിച്ചു
1546291
Monday, April 28, 2025 6:36 AM IST
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2024-25 വര്‍ഷങ്ങ ളിലെ നാഷണല്‍ അവാര്‍ഡ് വിതരണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിച്ചു. 2024 ലെ അവാര്‍ഡിന് സിനിമാ താരം ജയറാമും 2025ലെ അവാർ ഡിനു ഒളിംപ്യന്‍ പി.ആര്. ശ്രീജേഷും അര്‍ഹരായി.
രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ശാസ്ത്രം, സാങ്കേതികവിദ്യ, ഭരണം, കൃഷി, കല, സിനിമ, സംഗീതം, സാഹിത്യം, വൈദ്യം, കായികം, രാഷ്ട്രത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ മുതലായ മേഖലകളിലെ മികച്ച സംഭാവനയക്കാണ് പുരസ്കാരം. ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസനാണു നിര്‍വഹിച്ചത്.
ശ്രീചിത്തിരതിരുനാള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസൻ, സ്കൂള്‍ പ്രിന്‍സിപ്പല്‍ പുഷ്പവല്ലി, മാനേജിംഗ് ട്രസ്റ്റി ടി. സതീഷ് കുമാര്‍ എന്നിവർ പങ്കെ ടുത്തു. ചോറ്റാനിക്കര സത്യന് നാരായണന് മാരാര്‍, നര്‍ത്തകി ഇന്ദുലേഖ എന്നിവരുടെ കലാപരിപാടികളും നടന്നു.