ബഹറിനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു
1546109
Monday, April 28, 2025 12:52 AM IST
പേയാട് : ബഹറിനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തിരുമല സ്വദേശി ഡി. എ. ഗിരീഷ് (50) ആണ് മരിച്ചത്. ജുഫൈർ ക്ലബിൽ രാത്രി ഷട്ടിൽ കളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. ബഹ്റൈനിലെ ബാങ്കിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഇപ്പോൾ സൽമാനിയ ആശുപത്രിയിലാണ്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാര ചടങ്ങുകൾ നാട്ടിലെത്തിച്ച ശേഷം. ഭാര്യ: ഷീജ. മക്കൾ: ഗ്രീഷ്മ (മെഡിക്കൽ വിദ്യാർഥി), ഗൗരി (വിദ്യാർഥിനി).