ശ്രീവരാഹത്ത് ഹരിതകര്‍മസേനയുടെ ഗോഡൗണില്‍ തീപിടിത്തം
1545955
Sunday, April 27, 2025 6:45 AM IST
പേരൂര്‍ക്കട: ശ്രീവരാഹം പറമ്പില്‍ ജംഗ്ഷനില്‍ മില്‍മ ഹബ്ബിന് എതിര്‍വശം ഹരിതകര്‍മസേനയുടെ ഗോഡൗണില്‍ തീപിടിത്തം. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടുകൂടിയിരുന്നു. സംഭവം. ഇവിടെ ഒരു വീട്ടില്‍ ഏകദേശം നാലുലോഡ് പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിരിക്കുകയായിരുന്നു.
കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത വയറുമായി ബന്ധപ്പെട്ട ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തതിനു കാരണമെന്നു ഫയര്‍ഫോഴ്സ് പറഞ്ഞു. ഏകദേശം രണ്ടുലോഡ് സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.
തിരുവനന്തപുരം നിലയത്തില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാത്തത് വന്‍ അത്യാഹിതം ഒഴിവാക്കി.