സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍
1545667
Saturday, April 26, 2025 6:44 AM IST
തിരുവല്ലം: പാച്ചല്ലൂര്‍ വാഴമുട്ടത്തിനു സമീപത്തുളള ബാറില്‍ അതിക്രമിച്ചുകയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലെ രണ്ടുപേര്‍കൂടി തിരുവല്ലം പോലീസിന്റെ പിടിയിലായി. വള്ളക്കടവ് സ്വദേശിയും നിലവില്‍ പുഞ്ചക്കരിയില്‍ താമസക്കാരനുമായ ഷാരൂഖ് ഖാന് (27) , കല്ലിയൂര്‍ കാക്കാമൂല സ്വദേശി അഖില്‍ ചന്ദ്രന് (28) എന്നിവരാണ് പിടിയിലായത്.
മാര്‍ച്ച് 22ന് പുലർച്ചേ 2.30 ഓടുകൂടി ബാറിലെത്തിയ പ്രതികള്‍ തങ്ങള്‍ക്ക് മദ്യം വേണമെന്ന് ആവശ്യപ്പെട്ട് ബാറിനുളളില്‍ അതിക്രമിച്ച് കയറുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനായ മൊയ്ദീന് അടിമയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സമീപത്ത് ചാരിവെച്ചിരുന്ന ഫ്ലക്സ് ബോര്‍ഡില്‍ നിന്നും പട്ടിക വലിച്ചെടുത്ത് ആറോളം പ്രതികള്‍ ചേര്‍ന്ന് മര്ദിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റ ു.
ബാറിലെത്തുമ്പോള്‍ പ്രതികളില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കേസിലെ മൂന്ന് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
ഒരാളെ ഇനിയും പിടികൂടാനുണ്ട്. തിരുവല്ലം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ പ്രസന്നകുമാര്‍, നൗഷാദ്, സിപിഒ മാരായ വിജേഷ് , കെ.കെ.ഷിജു എന്നവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.