മണ്ണാമ്മൂലയിലെ സ്റ്റേഷനറിക്കട കുത്തിത്തുറന്ന് പണം കവര്‍ന്നു
1545952
Sunday, April 27, 2025 6:45 AM IST
പേരൂര്‍ക്കട: മണ്ണാമ്മൂലയിലെ സ്റ്റേഷനറി കട കുത്തിത്തുറന്നു പണവും സാധനസാമഗ്രികളും കവര്‍ന്നു. ദേവി നഗര്‍ ഹൗസ് നമ്പര്‍ 93 അശ്വതി ഭവനില്‍ ലളിത, വീടിനോടു ചേര്‍ന്നു നടത്തിവരുന്ന സ്റ്റേഷനറി കടയിലായിരുന്നു മോഷണം.
വെള്ളിയാഴ്ച രാത്രി 11നും ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണമെന്നാണ് അനുമാനം. കടയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപയും പാല്, എണ്ണ തുടങ്ങിയ സാധനങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കടയുടെ മുന്‍ഭാഗം കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. സംഭവത്തെ തുടര്‍ന്ന് ഗോഡ്സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷ്ടാവ് നടന്നുവരുന്നതും കട കുത്തിപ്പൊളിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ ലഭിച്ചതായാണു സൂചന. പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.