മാവിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
1546108
Monday, April 28, 2025 12:52 AM IST
പൂവാർ: മാങ്ങ പറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞ് വീണ് യുവാവ് മരിച്ചു. പൂവാർ അരുമാനൂർ പള്ളിവിള ആറാട്ടുകടവിൽ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകൻ കെ. എസ്. രാജീവൻ (ഉണ്ണി-46) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അരുമാനൂർ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. മാവിൻ മാങ്ങ പറിക്കാന്നതിനിടെ ശിഖരം ഒടിഞ്ഞു താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജീവനെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. പീതാംബരൻ, സാക്ഷ എന്നിവർ സഹോദരങ്ങളാണ്. പൂവാർ പോലീസ് കേസെടുത്തു.