അമ്മയും മക്കളും ലിഫ്റ്റില്‍ കുടുങ്ങി; ഫയർഫോഴ്സ് രക്ഷിച്ചു
1546292
Monday, April 28, 2025 6:36 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയിലെ ഒരു പ്രമുഖ ടെക്സ്റ്റൈല്‍സിന്റെ ഒന്നാം നിലയിലെ ലിഫ്റ്റില്‍ കുടങ്ങിയ അമ്മയേയും രണ്ടുമക്കളേയും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് വിഭാഗം രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഭര്‍ത്താവിനും മക്കളോടുമൊപ്പമാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യവസ്ത്ര വ്യാപാര കേന്ദ്രത്തില്‍ യുവതിയും മക്കളായ കാളീചരണ്‍, ശ്രേയ എന്നിവരുമെത്തിയത്. ഇവരൊരുമിച്ച് ലിഫ്റ്റിൽ ഫസ്റ്റ് ഫ്ലോറില്‍ നിന്നും അടുത്ത നിലയിലേയ്ക്ക് പോകുന്നതിനിടയിലാണ് കുടങ്ങിയത്.
ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ആളുകൾ ശ്രമിച്ചെങ്കിലും നടന്നില്ല. നിര്‍വാഹമില്ലാതെ നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തെ വിളിച്ചറിയിക്കുകയായിരുന്നു.
ഇവിടെനിന്നു സീനിയര്‍ ഓഫീസര്‍ രമേഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഹൈഡ്രോളിക് ഉപകരണത്തിന്റെ സഹായത്താല്‍ ലിഫ്റ്റിൽനിന്നും അമ്മയേയും രണ്ടു കുഞ്ഞുങ്ങളേയും രക്ഷിച്ചു.