വെള്ളായണി ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു
1538576
Tuesday, April 1, 2025 5:49 AM IST
നേമം: വെള്ളായണി ദേവിക്ക് ആയിരങ്ങള്‍ അശ്വതി പൊങ്കാലയര്‍പ്പിച്ചു. ഇന്നലെ രാവിലെ 9.45നു ക്ഷേത്രത്തിലെ മൂത്തവാത്തി ശിവകുമാര്‍ പണ്ടാര അടുപ്പിലേയ് ക്ക് തീ പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.
ക്ഷേത്രപരിസരങ്ങളിലും സമീപത്തെ വീടുകളിലും പൊങ്കാലയിടാനെത്തിയവരെ കൊണ്ടു നിറഞ്ഞു. ക്ഷേത്രത്തിനു സമീപത്തെ കായിക്കര തെക്കതിലും പൊങ്കാലയിട്ടു. ഉച്ചയ്ക്കുശേഷം പൊങ്കാല നിവേദിച്ചു. പൊങ്കാലയ്ക്കെത്തിയ ഭക്തജനങ്ങള്‍ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അന്നദാനം, കുടിവെള്ള വിതരണം, യാത്രസൗകര്യം, വൈദ്യസഹായം എന്നിവ ഒരുക്കിയിരുന്നു.
കെഎസ്ആർടിസി പ്രത്യേകം സര്‍വീസുകള്‍ നടത്തി. രാവിലെ മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ തങ്കത്തിരുമുടി പുറത്തെഴുന്നള്ളിച്ചു പ്രത്യേകം തയാറാക്കിയ പന്തലില്‍ ഇരുത്തി. രാത്രി ക്ഷേത്രപരിസരത്തു നടന്ന കളങ്കാവല്‍ കാണാനും രാത്രിയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.