സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ഷിബുവിനെ ആദരിച്ചു
1538557
Tuesday, April 1, 2025 5:49 AM IST
പാറശാല: പൊതുപ്രവര്‍ത്തന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ കാലം പിന്നിടുന്ന കെ.കെ. ഷിബുവിനെ ഗവ. ശാസ്താംന്തല യുപി സ്കൂള്‍ നല്കിയ ആദരവ് കെ. ആന്‍സലന്‍ എംഎല് യില്‍ നിന്ന് ഏറ്റുവാങ്ങി.
ശാസ്താംതല യുപിഎസിന്റെ വാര്‍ഷികാഘോഷം, ബഹുനില മന്ദിരശിലാസ്ഥാപനം, പ്രവേശന കവാടം, സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം ഇവയോടനുബന്ധിച്ചു നടത്തിയ പൊതുയോഗത്തിലാണു കെ. ആന്‍സലന്‍ എംഎല്‍എ നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ കെ.കെ. ഷിബുവിനെ ആദരിച്ചത്.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.കെ. അനിതകുമാരി, ജോസ് ഫ്രാങ്ക്ളിന്, ആര്. അജിത, സി.കെ. സുധാമണി, ഡി. സൗമ്യ, എസ്.എ. ഐശ്വര്യ, ഷിബുരാജ കൃഷ്ണ, നഗരസഭാ സെക്രട്ടറി ബി. സാനന്ദസിംഗ്, പിടിഎ പ്രസിഡന്റ് കൂട്ടപ്പന രാജേഷ്, ഹെഡ്മാസ്റ്റര് എന്‍. രാജ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.