സ്പെയർപാർട്സ് കട കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ
1538561
Tuesday, April 1, 2025 5:49 AM IST
കാട്ടാക്കട: സ്കൂട്ടറുകൾ കത്തിച്ച് സ്പെയർ പാർട്സ്കട കത്തി നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ.മാറനല്ലൂർ പുന്നാവൂർ സ്വദേശി ഉണ്ണി ആണ് കാട്ടാക്കട പോലിസിന്റെ പിടിയിൽ ആയത്. ഇക്കഴിഞ്ഞ മാർച്ച് 20 രാത്രി 11.50 ടെയാണ് കാട്ടാക്കട-തിരുവനന്തപുരം റോഡിൽ പിഎൻഎം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കിള്ളി കൂന്താണി അപർണ ഭവനിൽ ജയന്റെ (മണിക്കുട്ടൻ) എം ജെ ആട്ടോമൊബൈൽസ് ടൂവീലർ സ്പെയർ പാർട്സ് സ്ഥാപനത്തിനു തീപി ടിച്ചത്.
കടക്ക് മുന്നിൽ വച്ചിരുന്ന നാലു ബൈക്കുകൾക്കു സമീപം ഈ സമയം ഒരാൾ നിൽക്കുന്നതു കണ്ടതായി സമീപത്തെ കെട്ടിടത്തിനു മുകൾ നിലയിൽ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സ്പെയർപാർട്സ് കടയ് ക്കു സമീപത്തെ ജയലക്ഷ്മി ടൂ വീലർ വർക്ക്ഷോപ്പിൽ നിന്നും മാസങ്ങൾക്കുമുമ്പ് ഉടമ ജോലിയിൽനിന്നും പിരിച്ചുവിട്ട ജീവനക്കാരനാണ് ബൈക്കുകൾ കത്തിച്ചതെന്നു കണ്ടെത്തി.സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഉടമ ഇയാളെ പിരിച്ചുവിട്ടത്. എന്നാൽ വൈരാഗ്യം മനസിൽ സൂക്ഷിച്ച പ്രതി സമീപത്തെ ബാറിൽ കയറി മദ്യപിച്ചശേഷം പെട്രോളുമായി എത്തി ബൈക്കുകളിൽ ഒഴിച്ചു കത്തിക്കുകയിരുന്നു. തേസമയം തീ ആളിപടർന്ന് കെട്ടിടത്തിലെ ഷീറ്റിലും മറ്റും പിടിച്ചു സ്പെയർ പാർട്സ് സ്ഥാപനം ഉൾപ്പെടെ കത്തി നശിക്കുകയും ചെയ്തു.