കുരിശിന്റെ വഴി സംഘടിപ്പിച്ചു
1538562
Tuesday, April 1, 2025 5:49 AM IST
നെടുമങ്ങാട്: മലങ്കര സുറിയാനി കത്തോലിക്കാ സഭ നെടുമങ്ങാട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. കോഴിയോട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽനിന്നും ആരംഭിച്ച കുരിശിന്റെ വഴി അരശുപറമ്പ് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ സമാപിച്ചു.
വൈദിക ജില്ലാ വികാരി ഫാ. ഡോ. തോമസ് പ്രമോദ് ഒഐസി കുരിശിന്റെ വഴിയിൽ ആരംഭ സന്ദേശം നൽകി. ബഥനി നവജീവൻ പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ. ഡോ. സിറിൽ ആനന്ദ് ഒഐസി സമാപന സന്ദേശം നൽകി. 500 ഓളം വിശ്വാസികളും, വൈദികരും സിസ്റ്റേഴ്സും ഈ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. എംസിഎ, എംസിവൈഎം സംഘടനകൾ നേതൃത്വം നൽകി.