നെല്ലിമൂട് മുലയൻതാന്നി ദേവി ക്ഷേത്രോത്സവം ഇന്നുമുതൽ
1538550
Tuesday, April 1, 2025 5:49 AM IST
നെയ്യാറ്റിന്‍കര: നെല്ലിമൂട് മുലയൻതാന്നി ദേവി ക്ഷേത്ര മഹോത്സവത്തിന് ഇന്നു തൃക്കൊടിയേറ്റ്. രാവിലെ 10.30ന് ആരോഗ്യവും ശുചിത്വ പരിപാലനവും -സെമിനാറും ഹരിതകർമ സേനാംഗങ്ങളെ ആദരിക്കലും. വൈകുന്നേരം ആറിന് വാർഷിക മഹോത്സവവും മതപാഠശാല വാർഷികവും മന്തി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകുന്നേരം അഞ്ചിു ഭജന സംഘം മാതൃസംഘം വാർഷികം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ മെഡൽ വിതരണം ചെയ്യും.
മൂന്നിനു രാവിലെ ഒന്‍പതിന് പുനർജനി- 2025 രക്തദാന രോഗനിർണയ ക്യാമ്പുകൾ. വൈകുന്നേരം അഖിലഭാരത അയ്യപ്പസേവാസംഘം വാര്‍ഷികവും കാവിലമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10.30ന് വനിതാ സമ്മേളനവും കാവിലമ്മ നാരീ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും. ഉച്ചയ്ക്ക് 12ന് കവിയരങ്ങ് വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് ചേരുന്ന സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവർ പങ്കെടുക്കും.