ലഹരി വിരുദ്ധ സന്ദേശമുയർത്തി കെഎൻഎം ഈദ്ഗാഹുകൾ
1538564
Tuesday, April 1, 2025 5:49 AM IST
തിരുവനന്തപുരം: കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കാന്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ഈദ്ഗാഹുകളിൽ സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ലഹരിവിരുദ്ധ പ്രതി
ജ്ഞയെടുത്തു. ഈദ് നമസ് കാരത്തിനുശേഷം ഇമാമുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി.
വർഗീയതയും വിഭാഗീയതയും വളർത്തി സാമുദായിക ധ്രുവീകരണത്തിനു ശ്രമിക്കുന്ന ഗൂഢശക്തികളെ ഒറ്റപ്പെടുത്തി മാനവികതയുടെ കരുത്തിനായി മുന്നേറണമെന്നും ഇമാമുമാർ പറഞ്ഞു. റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ അർഹരായവർക്കു വീടുകളിൽ എത്തിച്ചു നൽകി. ചികിത്സാ സഹായവിതരണവും നടന്നു.