വിദ്യാർഥികൾക്ക് തൊഴിലിടങ്ങൾ പരിചയപ്പെടുത്തി ലൊയോള സ്കൂളിൽ എക്സ്റ്റേണ്ഷിപ്പ് പ്രോഗ്രാം
1538570
Tuesday, April 1, 2025 5:49 AM IST
തിരുവനന്തപുരം: ശ്രീകാര്യം ലൊയോള സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്ക് തൊഴിലിടങ്ങൾ പരിചയപ്പെടുത്തുന്ന എക്സ്റ്റേണ്ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സ്കൂൾ പിടിഎയും പൂർവ വിദ്യാർഥി സംഘടനയായ ലോബയും സംയുക്തമായി സംഘടിപ്പിക്കുന്ന എക്സ്റ്റേണ്ഷിപ്പ് പ്രോഗ്രാം ഇന്നു മുതൽ നാലു വരെയും വരെയും ഏപ്രിൽ ഏഴു മുതൽ 11 വരെയുമാണ് നടക്കുക.
കുട്ടികൾക്ക് യോജിക്കുന്ന തൊഴിലിടങ്ങൾ തീരുമാനിക്കുന്നതിനും അവിടുത്തെ ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും ആ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ഇത് സഹായകമാകും.
തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 50ൽ പരം സ്ഥാപനങ്ങളിൽ 350 ഓളം കുട്ടികൾ എക്സ്റ്റേണ്ഷിപ്പിന്റെ ഭാഗമാകുംമെന്നു ലൊയോള സ്കൂൾ പ്രിൻസിപ്പൽ സാൽവിൻ അഗസ്റ്റിൻ എസ്.ജെ. പത്രസമ്മേളനത്തിൽ അറിയിച്ചു.