കേരള ലത്തീൻ കത്തോലിക്ക വിമൻസ് അസോസിയേഷൻ ലഹരി വിരുദ്ധ പതയാത്ര
1538568
Tuesday, April 1, 2025 5:49 AM IST
തിരുവനന്തപുരം: കേരള ലത്തീൻ കത്തോലിക്ക വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദയാത്ര നടത്തി. പാളയം സെന്റ് ജോസഫ്സ് ദേവാലയത്തിൽനിന്നും ആരംഭിച്ച പദയാത്ര രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.
കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രജീഷ് ശശി അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാളയം സെന്റ്് ജോസഫ്സ് പള്ളി വികാരി മോൺ. ഡോ. ഇ. വിൽഫ്രഡ് ലഹരി വിരുദ്ധ സന്ദേശം നൽകി. കുന്നുകുഴി വാർഡ് കൗൺസിലറും കേരള ലത്തീൻ കത്തോലിക്ക മഹിള അസോസിയേഷൻ പ്രസിഡന്റുമായ മേരി പുഷ്പം ചടങ്ങിൽ പങ്കെടുത്തു. ജാഥയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു.