കാല്‍നടയാത്രികര്‍ക്കു ഭീഷണിയായി കേബിള്‍ കുരുക്ക്
1538553
Tuesday, April 1, 2025 5:49 AM IST
പേരൂര്‍ക്കട: മരുതംകുഴി-ശാസ്തമംഗലം റോഡില്‍ കാല്‍നടയാത്രികര്‍ക്കു ഭീഷണിയായി കേബിള്‍ കുരുക്ക്. മരുതംകുഴിയില്നിന്നു വണ്‍വേ കയറിവരുന്ന റോഡിന്റെ വശത്താണ് കേബിളുകള്‍ ഭീഷണി സൃഷ്ടിക്കുന്നത്.
സ്വകാര്യ കേബിളുകളാണ് ഈ ഭാഗത്ത് ഇളകിക്കിടക്കുന്നത്. വണ്‍വേ റോഡിന്റെ വശത്ത് കാല്നടയാത്രികര്ക്കുള്ള ഫുട്പാത്തിന്റെ വശത്താണ് കേബിളുകള്‍ ചുരുണ്ടുകിടക്കുന്നത്. ഇതില്‍ അറിയാതെ കാല്കുരുങ്ങിയാല് വാഹനങ്ങളുടെ മുന്നിലേക്കു വീഴുമെന്ന് ഉറപ്പാണ്.
വണ്‍വേ റോഡായതിനാല്‍ വാഹനങ്ങള്‍ അമിതവേഗത്തിലും അത്രമാത്രം ശ്രദ്ധയില്ലാതെയുമാണ് ഇതുവഴി സഞ്ചരിക്കുന്നത്. മുമ്പ് ഫുട്പാത്തിനോടു ചേര്‍ന്നു കിടന്ന കേബിളുകള്‍ ഇപ്പോള്‍ റോഡിലേക്കു നീങ്ങിക്കിടക്കുന്നത് വാഹനയാത്രികര്‍ക്കും അപകടസാധ്യതയുണ്ടാക്കുന്നു. പൊട്ടിക്കിടക്കുന്ന കേബിളുകള്‍ സ്ഥലത്തുനിന്നു അടിയന്തരമായി നീക്കംചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്.