പൂവാർ പഞ്ചായത്ത് മാലിന്യമുക്തം
1538552
Tuesday, April 1, 2025 5:49 AM IST
പൂവാർ: പൂവാർ പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും ശുചിത്വ സന്ദേശറാലിയും സംഘടിപ്പിച്ചു.
ടി.ബി. ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പൂവാർ പാലം ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജിയും ഡോ. ജി.എസ്. പ്രദീപും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആര്യദേവൻ, പൂവാർ പഞ്ചായത്തംഗങ്ങളായ ശരത്കുമാർ, കെ. സുരേഷ്കുമാർ, ലിഷാബോബൻ, ജീജകുമാരി, അഖില, പ്രദീഷ്, സജയകുമാർ, ഷിനു, പ്രീത എന്നിവർ പങ്കെടുത്തു.