കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു
1538575
Tuesday, April 1, 2025 5:49 AM IST
നെടുമങ്ങാട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രികനു ഗുരുതര പരിക്ക്. പെരിങ്ങമ്മല ഇടവം എം.കെ. ഹൗസിൽ മുഹമ്മദ് ബുഹാരി(48)ക്കാണ് പരിക്കേറ്റത്.
ചപ്പാത്തിലെ ഭാര്യ വീട്ടിൽ നിന്നു പ്രഭാത നമസ്കാരത്തിന് ആറ്റിൻപുറം തയ്ക്കാപള്ളിയിലേക്കു പോകുന്ന വഴിക്കാണ് ഗവൺമെന്റ് യുപി സ്കൂളിനു സമീപത്തുവച്ചു ബൈക്ക് യാത്രക്കാരനായ ബുഹാരിയെ കാട്ടുപന്നി ഇടിച്ചിട്ടത്. തെറിച്ചുവീണ ബുഹാരിയുടെ ഇടതു കൈയ്ക്കും ഇടതു കാലിനും പൊട്ടലുണ്ട്. മുഖത്തും രണ്ടു കാൽമുട്ടുകൾക്കും ക്ഷതവും സംഭവിച്ചു.