ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു
1538565
Tuesday, April 1, 2025 5:49 AM IST
തിരുവനന്തപുരം: വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.
പേരേറ്റിൽ സ്വദേശികളായ രോഹിണി (56), മകൾ അഖില (21) എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടുമടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് ഇന്ന ലെ രാത്രി പത്തോടെ വാഹനം ഇടിച്ചുകയറുകയായിരുന്നു. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്കു പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്. റിക്കവറി വാഹനം മറ്റുവാഹനങ്ങളിൽ ഇടിച്ച ശേഷം ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. അപകടം നടന്നശേഷം വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
പരുക്കേറ്റ ഉഷ, വനാസിഫ് എന്നിവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലന്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.