അരുവിക്കര പഞ്ചായത്ത് ഇനി മാലിന്യമുക്തം
1538558
Tuesday, April 1, 2025 5:49 AM IST
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗമാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ആർ. കല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേണുക രവി സ്വാഗതം പറഞ്ഞു. അരുവിക്കര പഞ്ചായത്തിലെ 20 വാർഡുകളിലും ശുചീകരണ യജ്ഞം ഇതിനു മുന്നോടിയായി നടക്കുകയും വാർഡുതല മാലിന്യമുക്ത പ്രഖ്യാപനം നടത്തുകയും ചെയ്തു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ജഗൽ വിനായക്, മറിയക്കുട്ടി, അലിഫിയ എന്നിവർ പങ്കെടുത്തു. ഏറ്റവും നല്ല ഹരിത കലാലയത്തിനുള്ള അവാർഡ് ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ ഏറ്റുവാങ്ങി. ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള അവാർഡ് അരുവിക്കര എൽപിഎസിനു ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ നായർ, ജനപ്രതിനിധികളായ സിന്ധു, ലീനറാണി, കളത്തറ മധു, രമേശ് ചന്ദ്രൻ, ഗീതാ ഹരികുമാർ, എ.എം. ഇല്യാസ്, പ്രതാപൻ, ലേഖ അജിത്, അജേഷ്, സിഡിഎസ് ചെയർപേഴ്സൺ ഒ.എസ്. പ്രീത എന്നിവർ പങ്കെടുത്തു. മികച്ച ഹരിത കർമസേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.