ജീവനക്കാരിയുടെ വിരല്‍ മെഷീനില്‍ കുടുങ്ങി
1538559
Tuesday, April 1, 2025 5:49 AM IST
പേരൂര്‍ക്കട: സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ വിരല്‍ മെഷീനില്‍ കുടുങ്ങി, ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. തൈക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍പ്ലേറ്റ് ഡിസൈനിംഗ് സ്ഥാപനമായ വൈറ്റ്നസിലെ ജീവനക്കാരി അനീഷ (24)യുടെ വിരലാണ് ഡിസൈനിംഗ് മെഷീനില്‍ കുടുങ്ങിയത്. വലതുകൈയിലെ വിരല്‍ മെഷീനില്‍ കുടുങ്ങിയതോടെ വിവരം ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് എഎസ്ടിഒ ഉല്ലാസിന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ സജികുമാര്‍, എഫ്ആര്‍ഒമാരായ ഷഹീര്‍, ഹരിലാല്‍, മനു, സനു, ശ്രീജിത്ത്, ഫയര്‍ ആൻഡ് റസ്ക്യു ഡ്രൈവര്‍മാരായ പ്രശാന്ത്, ബൈജു എന്നിവര്‍ ചേര്‍ന്ന് ഹൈഡ്രോളിക് കട്ടര്‍, ആംഗിള്‍ കട്ടര്‍ എന്നിവ ഉപയോഗിച്ച് അരമണിക്കൂര്‍ പരിശ്രമിച്ചാണ് കുടുങ്ങിയ വിരല്‍ പുറത്തെടുത്തത്. വിരലിനു ചതവും നീരും ഉണ്ടായതോടെ അനീഷയെ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.