അജയേന്ദ്രനാഥ് ഗ്രന്ഥശാല ലഹരി, മാലിന്യമുക്ത ഗ്രന്ഥശാല
1538551
Tuesday, April 1, 2025 5:49 AM IST
വെള്ളറട: അജയേന്ദ്രനാഥ് ഗ്രന്ഥശാലയെ ലഹരി വിരുദ്ധ മാലിന്യവിമുക്ത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ജെ. മണികണ്ഠന് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല സെക്രട്ടറി ഷൈജു സതീശന് സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ജെ. കല, ഗ്രന്ഥശാല പഞ്ചായത്ത് കണ്‍വീനര്‍ വില്‍ഫ്രഡ് ഗോമസ് എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരി അഡ്വ. കള്ളിക്കാട് ചന്ദ്രന് ലഹരി വിരുദ്ധ മാലിന്യമുക്ത പ്രതിജ്ഞചൊല്ലിക്കൊടുത്തു.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ബി. സുരേന്ദ്രനാഥ്, ജോ സെക്രട്ടറി വിമല്‍ നാഥ്, ലൈബ്രേറിയന്‍ സിന്ധു, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.