ലൂർദ് ഫൊറോന പള്ളിയിൽ വിശ്വാസോത്സവം ആരംഭിച്ചു
1538572
Tuesday, April 1, 2025 5:49 AM IST
തിരുവനന്തപുരം : ലൂർദ് ഫൊറോന പള്ളിയിൽ സൺഡേ സ്കൂൾ കുട്ടികളുടെ വിശ്വാസോത്സവത്തിന് തിരി തെളിഞ്ഞു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ഫൊറോന വികാരിയുമായ മോൺ. ജോൺ തെക്കേക്കര ഉദ്ഘാടനം നിർവഹിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ജോസഫ് പൊന്നാറ്റിൽ, ലൂർദ്, നിർമല സൺഡേ സ്കൂൾ ഹെഡ്മിസ്ട്രെസ്മാരായ ബീന മാത്യു, സിസ്റ്റർ ലിനറ്റ് താന്നിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ബൈബിൾ ഫാൻസി ഡ്രസ്, റാലി, എക്സിബിഷൻ, കരിയർ ഓറിയന്റേഷൻ ക്ലാസ്, ലഹരി വിരുദ്ധ ക്ലാസ്, ന്യൂസ്പേപ്പർ മേക്കിംഗ്, എന്നിവ ഉൾകൊള്ളിച്ചിരിക്കുന്ന വിശ്വാസോത്സവം ഏപ്രിൽ ആറിനു ഉച്ചകഴിഞ്ഞ് സൺഡേ സ്കൂൾ വാർഷികത്തോടെ സമാപിക്കും.