എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
1538567
Tuesday, April 1, 2025 5:49 AM IST
വിഴിഞ്ഞം: പുല്ലുവിള തീരദേശത്ത് നിന്നും 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വീട് താവളമാക്കി ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഷിബു താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സൂസടിമ (32), വിഴിഞ്ഞം കോട്ടപ്പുറം കുഞ്ചുവീട്ടിൽ ജ്യൂഡ് ഗോഡ് ഫ്രീ (32) എന്നിവരെ റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി നേതൃത്വത്തിൽ പിടികൂടിയത്.