കുടുംബ സംഗമം നടത്തി
1538556
Tuesday, April 1, 2025 5:49 AM IST
പാറശാല: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുല്ലൂര്‍ക്കോണം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലിയോട് ജംഗ്ഷനില്‍ നടന്ന കുടുംബ സംഗമം ഡോ. മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി എക്സിക്യൂട്ടീവ് അംഗം കൊല്ലിയോട് സത്യനേശന് അധ്യക്ഷതവഹിച്ചു.
മുൻ എംഎൽഎ എ.ടി. ജോര്‍ജ്, കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബാബുക്കുട്ടന് നായര്‍, അഡ്വ. മഞ്ചവിളാകം ജയന്, പാറശാല സുധാകരന്, മണ്ഡലം പ്രസിഡന്റ് ലിജിത്ത്, വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ കേന്സി ലാലി, ഡേവിഡ്സണ്, ഷൈജു ശമുവേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
30 മുതിര്‍ന്നവരെ പ്രവര്‍ത്തകരെ ആദരിക്കുകയും, 40 രോഗികള്‍ക്ക് ചികിത്സ ധനസഹായം നല്‍കുകയും വീട് നിര്‍മാണത്തിനായി രണ്ടു പേര്‍ക്ക് സഹായം നല്‍കുകയും, നിര്‍ധനര്‍ക്ക് കിറ്റുവിതരണം നടത്തുകയും ചെയ്തു.