വിളവൂർക്കൽ വിഴവൂരിൽ വൻ തീപിടിത്തം
1497105
Tuesday, January 21, 2025 6:31 AM IST
കാട്ടാക്കട: ഷോർട്ട് സർക്യൂട്ട് തകരാർ മൂലമുണ്ടായ തീപിടുത്തം ഒരു പ്രദേശത്തെ മുഴുവൻ മുൾമുനയിൽ നിർത്തി. വിളവൂർക്കൽ വിഴവൂരിലായിരുന്നു സംഭവം.
ഇന്നലെ പുലർച്ചെയായിരു ന്നു സംഭവം. വെടിയും പുകയുമായി വൈദ്യുതി പോസ്റ്റും കേബിൾ വയറുകളും ഉൾപ്പെടെ കത്തി നിന്നതു മണിക്കൂറുകൾ. പുലർച്ചെ രണ്ടു മണിയുടെ ഉച്ചത്തിൽ വെടിപൊട്ടുന്നതു പോലെ ശബ്ദംകേട്ട് വിളവൂർക്കൽ വിഴവൂർ സെന്റ് ജെമ്മാ പള്ളിക്കു സമീപം താമസിക്കുന്നവർ പുറത്തിറങ്ങി നോക്കുമ്പോഴാണ് പോസ്റ്റിലും കേബിളുകളിലുമായി തീ കത്തി പടരുകയും ഉഗ്രശബ്ദങ്ങൾ ക്കൊ പ്പം തീപ്പൊരി ചിതറി തെറിക്കുകയും ചെയ്യുന്നതു കാണ്ടത്.
തീ പടർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ടിവി സാറ്റലൈറ്റ് കേബിളുകളിൽക്കൂടെ തീ കത്തി പടർന്നു ഉപഭോക്താക്കളുടെ വീടുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ പടർന്നില്ല.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൈദ്യുതി ലൈനുകൾ കൂട്ടി മുട്ടി സ്പാർക്കുണ്ടായതാണു തീ പിടിത്തത്തിനു കാരണം എന്നാണു പ്രാഥമി നിഗമനം. തീപിടിത്തത്തിൽ ബിഎസ്എൻഎൽ, സാറ്റലൈറ്റ് ചാനൽ കേബിളുകൾ കത്തി നശിച്ചു. അരലക്ഷ ത്തോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. പ്രദേശത്തു രാവിലെ വരെ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. കേബിൾ കണക്ഷനും നിശ്ചലമായിരുന്നു.