കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു
1496887
Monday, January 20, 2025 6:56 AM IST
നെടുമങ്ങാട് : കരകുളം പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കുടുംബാരോഗ്യകേന്ദ്രം മന്ത്രി അഡ്വ.ജി.ആര്.അനില്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ പള്ളിവിളയിലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്.
വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ഒന്നേകാല്‍ കോടി രൂപയോളം ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 1991- ല്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവന്നിരുന്നത്.
കെട്ടിടത്തിലെ അസൗകര്യങ്ങളും സ്ഥലസൗകര്യക്കുറവും വലിയ ബുദ്ധിമുട്ടായിരുന്നു. ആശുപത്രിയില്‍ പഞ്ചായത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം കെ.വി.ശ്രീകാന്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദുമോഹന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് വൈശാഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനില്‍കുമാര്‍, വി. രാജീവ്, പി.ഉഷാകുമാരി, ടി.ഗീത, ശ്രീകണ്ഠന്, ഡോ.ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു.