സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
1496886
Monday, January 20, 2025 6:48 AM IST
വെള്ളറട: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരേ കേസ്.
മണലുവിള സ്വദേശിയായ രഘുല്‍ ബാബു (35) ആണ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ ഭാര്യ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിനാണ് വെട്ടേറ്റത്. വെട്ടിയപ്പോൾ കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കുകളോടെ പ്രിയ രക്ഷപ്പെട്ടു.
ദിവസങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍ അക്രമം നടക്കുന്നതായി വനിത ശിശു വകുപ്പില്‍ പ്രിയ പരാതിപ്പെട്ടിരുന്നു. വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനുള്ള ക്രമീകരമം ഒരുക്കിയിരുന്നു .
ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെയാണ് പ്രിയയെ വീട്ടിനുള്ളില്‍വച്ച് പ്രതി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. രാഹുല്‍ ബാബു നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പോലീസുകാരനാണ്.
സംഭവത്തിൽ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും പരാതി സമീപത്തെ മാരായമുട്ടം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. മാരയമുട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഹുല്‍ ബാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുയെങ്കിലും സ്റ്റേഷനില്‍ ഹാജരായില്ലെന്ന് പരാതിയുണ്ട്.