ലൊയോളാ കോളജ് ഓഫ് സോഷ്യൽ സയൻസസിൽ സ്വയംഭരണ പദവി പ്രഖ്യാപനവും ബിരുദ കോഴ്സുകളുടെ ആരംഭവും
1496885
Monday, January 20, 2025 6:48 AM IST
തിരുവനന്തപുരം: അറുപത്തി രണ്ടു വർഷങ്ങൾ പൂര്‍ത്തിയാക്കിയ ലൊയോള കോളജിന്റെ സ്വയംഭരണ പദവിയിലേക്കുള്ള ചുവടുവെയ്പ്പ് കോളജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ് സുകളുടെ സമാരംഭവും കോളജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ നടന്നു. ചെന്നൈ ലിബ ഡയറക്ടർ റവ. ഡോ. ജോ അരുൺ ഉദ്ഘാടനം നിർവഹിച്ചു.
ബികോം ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിത്ത് സിഎ ആൻഡ് എസിസിഎ ട്രാക്ക്, ബികോം. ഫിൻടെക് ആൻഡ് എഐ, ബികോം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ബി എസ്സി സൈക്കോളജി, ബിഎസ്സി ഡാറ്റാ സയൻസ്, ബിഎസ്ഡബ്ല്യൂ എന്നിവയാണ് 2025-26 അധ്യയന വർഷം മുതൽ കോളജിൽ ആരംഭിക്കുന്ന പ്രോഗ്രാമുകൾ.
ലൊയോളാ സ്ഥാപനങ്ങളുടെ മാനേജറും റെക്ടറുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ സ്വാഗതം പറ ഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു.