ശിലാസ്ഥാപനം നടത്തി
1497088
Tuesday, January 21, 2025 6:31 AM IST
പാലോട് : തെന്നൂര്‍ അരയക്കുന്ന് ജുമാ മസ്ജിദ് പുനരുദ്ധാരണത്തിന് ശിലാസ്ഥാപനം നടത്തി.
മസ്ജിദ് സ്ഥാപകന്‍ മുഹമ്മദ് കുഞ്ഞിന്റെ 67-ാമത് ആണ്ടുനേര്‍ച്ചക്കും, ദുആ മജ്ലിസിനും, ശിലാസ്ഥാപനത്തിനും സെയ്യിദ് ഖലീലുല്‍ റഹുമാന്‍ തങ്ങള്‍ നേതൃത്വം നല്കി.
ഇമാം പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി ആമുഖ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് തെന്നൂര്‍ നസീം, എ.ഹാഷിം, ഇ.അബ്ദുല്‍ അസീസ്, എസ്.നാസറുദ്ദീന്‍, എം.ജെ.നജീം, എം.അബ്ദുല്‍ വാഹിദ് എന്നിവര്‍ പ്രസംഗിച്ചു.