സിപിഐ ബ്രാഞ്ച് സമ്മേളനങ്ങൾ സംഘടിപ്പിച്ചു
1496891
Monday, January 20, 2025 6:56 AM IST
കോവളം : സിപിഐ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നേമം കോവളം മണ്ഡലങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു. വെങ്ങാനൂർ നെല്ലിവിള ബ്രാഞ്ച് സമ്മേളനം മണ്ഡലം അസി. സെക്രട്ടറി സി.കെ. സിന്ധു രാജൻ ഉദ്ഘാടനം ചെയ്തു. ബൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രോഹിത് സ്വാഗതം ആശംസിച്ചു.
എൽസി സെക്രട്ടറി നെല്ലിവിള വിജയൻ,കെ.കെ. ഗോപകുമാർ, സുധീർ, പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ബൈജുവിനേയും അസിസ്റ്റൻറ് സെക്രട്ടറിയായി പ്രസീതയേയും തെരഞ്ഞെടുത്തു.
കാഞ്ഞിരംകുളം ടൗൺ സമ്മേളനം കോവളം മണ്ഡലം കമ്മിറ്റി അംഗം സി. കെ. ബാബു ഉദ്ഘാടനം ചെയ്തു. ജയകുമാർ അധ്യക്ഷത വഹിച്ചു. എൽസി സെക്രട്ടറി ബൈജു ദേവരാജൻ പ്രസംഗിച്ചു. സെക്രട്ടറിയായി രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറിയായി ജയചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.
കരുംകുളം പാമ്പുകാല ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം പൂവാർ ഷാഹുൽ ഉദ്ഘാടനം ചെയ്തു. രതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി രതീഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശോഭനകുമാറിനെയും തെരഞ്ഞെടുത്തു.
ബാലരാമപുരം ആർ.സി. ബ്രാഞ്ച് സമ്മേളനം ബാലരാമപുരം സൗത്ത് എൽസി സെക്രട്ടറി ബി. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം എ .ഷാഹുൽ ഹമീദ്, സെയ്ദാലി, വിമൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ആന്റണിയേയും അസിസ്റ്റന്റ് സെക്രട്ടറിയായി സെബാസ്റ്റ്യനേയും തെരഞ്ഞെടുത്തു.
ബാലരാമപുരം നോർത്ത് തോമ്പാമൂട് ബ്രാഞ്ച് സമ്മേളനം എൽസി സെക്രട്ടറി മഹേഷ് അഴകി ഉദ്ഘാടനം ചെയ്തു. ശക്തി അധ്യക്ഷത വഹിച്ചു. മണ്ഡലംസെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,സന്തോഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി അനീഷിനെയും അസി. സെക്രട്ടറിയായി ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു.