തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​കെ​ട്ടു​ന്ന​തി​ന് 12 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.

ആ​ന​യ​റ​യ്ക്ക​ടു​ത്തു നെ​ല്ലി​ക്കു​ഴി പാ​ലം മു​ത​ൽ താ​ഴേ​ക്ക് ത​ക​ർ​ന്നു കി​ട​ക്കു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ നി​ർ​മി​ച്ച് ഇ​രു​ക​ര​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കു​ക. പ​ഴ​വ​ങ്ങാ​ടി തോ​ട് സം​ര​ക്ഷ​ണ​ത്തി​നാ​യി വേ​ലി കെ​ട്ടു​ന്ന​തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പ് 5.54 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. അ​ടു​ത്തി​ടെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​ത്. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് അ​ടി​യി​ലെ ട​ണ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. 1,500 ഘ​ന മീ​റ്റ​ർ മ​ണ്ണും ചെ​ളി​യും മാ​ലി​ന്യ​വും ട​ണ​ലി​നു​ള്ളി​ൽ​നി​ന്നു നീ​ക്കി. 117 മീ​റ്റ​ർ നീ​ള​മു​ള്ള ട​ണ​ൽ വൃ​ത്തി​യാ​ക്കാ​ൻ 63 ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു ക​രാ​ർ.

തോ​ടു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ട്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യി മ​രി​ക്കാ​ൻ ഇ​ട​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട​ണ​ൽ വൃ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ട​ണ​ലി​ൽ​നി​ന്നു കോ​രി​യ മ​ണ്ണും ചെ​ളി​യും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വെ​ള്ളം പൂ​ർ​ണ​മാ​യി തോ​ർ​ന്ന​ശേ​ഷം ഇ​തു നീ​ക്കം ചെ​യ്യു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20ന് ​ഇ​റി​ഗേ​ഷ​ൻ, റെ​യി​ൽ​വേ, കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 150 ഘ​ന മീ​റ്റ​ർ ചെ​ളി​യും മാ​ലി​ന്യ​വും ട​ണ​ലി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.