മലങ്കര കാത്തലിക് അസോസിയേഷന് കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു
1497102
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന് തിരുവനന്തപുരം മേജര്‍ അതിരൂപതാ സമിതിയുടെ 2025 കര്‍മപദ്ധതി ഉദ്ഘാടനവും സിറിള്‍ മാർ ബസേലിയോസ് കാതോലിക്കാ ബാവാ അനുസ്മരണവും കൊട്ടാരക്കര കിഴക്കേതെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു.
മേജര്‍ അതിരൂപതാ പ്രസിഡന്റ് റജിമോന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സിറിള്‍ മാർ ബസേലിയോസ് ബാവ സഭയുടെ പ്രകാശ ഗോപുരമാണെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
സഭയുടെ കാനോനികമായ അടിത്തറ ശക്തിപ്പെടുത്തുന്നതിനു ത്യാഗം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാര്‍ ബസേലിയോസ് ബാവ. മേജര്‍ അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഗീവര്‍ഗീസ് നെടിയത്ത് റമ്പാന്, മേജര്‍ അതിരൂപതാ പിആര്‍ഒ ഫാ. ബോവസ് മാത്യു, മലങ്കര കാത്തലിക് അസോസിയേഷൻ ജനറല്‍ സെക്രട്ടറി രാജുമോന് ഏഴംകുളം, ട്രഷറര്‍ ജോണ്‍ അരശുംമൂട്, ഫാ. ജോണ്സണ് പള്ളി പടിഞ്ഞാറ്റേതില്‍, ജോമി തോമസ്, ജോണ്‍ വര്‍ഗീസ്, അജേഷ് കോശി കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജോസ് കല്ലട കഥാപ്രസംഗം അവതരിപ്പിച്ചു.