പെരുങ്കടവിള പഞ്ചായത്തിലെ പ്രധാന ജലസംഭരണ കേന്ദ്രങ്ങള്‍ നാശത്തിലേക്ക്
1496884
Monday, January 20, 2025 6:48 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ പ്രധാന ജലസംഭരണ കേന്ദ്രങ്ങള്‍ നാശത്തിലേക്ക്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 47 കുളങ്ങളും, നാലു ചെറുതോടുകളുമാണ് ഉള്ളത്. പഞ്ചായത്തിന്റെ അഞ്ചു വാര്‍ഡുകളിലൂടെ 12 കിലോമീറ്റര്‍ ഒഴുകുന്നു ചിറ്റാറാണ് പ്രധാന പ്പെട്ട നദി. പഞ്ചായത്തിലൂടെ എട്ടു കിലോമീറ്റര്‍ ഒഴുകുന്ന നെയ്യാര്‍, പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണു കടന്നു പോകുന്നത്.
നാലു പ്രധാനപ്പെട്ട നീര്‍ത്തടങ്ങളാണ് പഞ്ചായത്ത് പ്രദേശത്ത് ഉള്ളത്. ഭൂമിയുടെ ചരിവ് പ്രദേശങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ് നീര്‍ത്തടങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ആനാവൂര്‍ നീര്ത്തടഭാഗം, വടകര നീര്‍ത്തടം, മാരായമുട്ടം നീര്‍ത്തടം, മമ്പഴക്കര നീര്ത്തടഭാഗം എന്നിവയാണവ. ഈ ജലസംഭരണികള്‍ സംരക്ഷിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മഞ്ചാടി തലയ്ക്കല്‍ തോടിന്റെയും ചിറ്റാറിന്റെയും സമഗ്ര വികസനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദ്ഘാടന മാമാങ്കം, പുഴനടത്തം, കവിയരങ്ങ്, സംസ്കാരിക സമ്മേളനം എന്നിവ നടത്തി പഞ്ചായത്ത് ലക്ഷങ്ങള്‍ പൊടിപൊടിച്ചു.
എന്നാൽ പിന്നീട് യാതൊന്നും നട ന്നതുമില്ല. നിലവിൽ നാശത്തി ന്റെ വക്കിലെത്തിയിരിക്കുന്ന ജലസംഭരണികളുടെ സമഗ്ര നവീകരത്തിനായി വിശദമായ എസ്റ്റിമേറ്റ് തയാറാക്കുകയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കോടി രൂപയുടെ പദ്ധതിക്ക് അനുവാദം ലഭിക്കുകയും ചെയ്തി രുന്നു. എന്നാല്‍ നാളിതുവരെ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
75 ശതമാനം ജനങ്ങളും കൃഷിയെ ഉപജീവനമായി സ്വീകരിച്ചിട്ടുള്ള പെരുങ്കടവിള പഞ്ചായത്തിലെ കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലസംഭരണികളെ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും പഞ്ചായത്ത് ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം കര്‍ഷകരും തൊഴിലാളികളും കൃഷിയെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
നീര്‍ത്തടങ്ങളെ സംരക്ഷിച്ച് പെരുങ്കടവിള പഞ്ചയത്തിന്റെ പൈതൃകമായ കാര്‍ഷിക സമ്പത്തു മടക്കി കൊണ്ടുവരാനുള്ള അടിയന്തര നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നു കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിളയും ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചിലെങ്കില്‍ കര്‍ഷകര്‍ക്കുവേണ്ടി ശക്തമായ സമരനടപടികള്‍ സ്വീകരിക്കുമെന്നും മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അറിയിച്ചു.