ലയോളയിലെ വിദ്യാർഥികൾ മാനവീയം വീഥിയിൽ "വലിച്ചെറിയൽ വിരുദ്ധ’യുവസംഗമം സംഘടിപ്പിച്ചു
1497096
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി ലയോളാ കോളജ് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ "വലിച്ചെറിയൽ വിരുദ്ധ' യുവസംഗമം സംഘടിപ്പിച്ചു.
ലയോളാ കോളജ് ഓഫ് സോഷ്യൽ സയൻസിലെ രണ്ടാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശസ്വയംഭരണ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, കില മുൻ ഡയറക്ടർ ജനറൽ ജോയ് ഇളമണ്‍, വിനോദ് വൈശാഖി തുടങ്ങിയവർ പ്രസംഗിച്ചു.
ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. പി.എക്സ്. ഫ്രാൻസീന, മാനവീയം തെരുവിടം വൈസ് പ്രസിഡന്റ് ഡോ. അനിഷ്യ ജയദേവ്, മാനവീയം പരിസ്ഥിതി പഠന ഗവേഷണ സമിതി കണ്‍വീനർ ഡോ. ടി.എസ്. പ്രീത എന്നിവരും സംഘാടനത്തിന് നേതൃത്വം നൽകി.