കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ റോഡിൽ മാലിന്യ നിക്ഷേപം
1496889
Monday, January 20, 2025 6:56 AM IST
കാട്ടാക്കട: കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിൽ മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാരുടെ പരാതി. താലൂക്ക് ഓഫീസ് ഉൾപ്പെടെ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ജീവനക്കാർക്കും മൂക്കു പൊത്താതെ പ്രദേശത്തുകൂടി സഞ്ചരിക്കാനാകുന്നില്ലെന്നാണ് പരാതി.
കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയുന്ന റോഡിന്റെ ഒരുവശത്ത് തോടാണ്. തോട്ടിലടക്കം പലരു മാലിന്യം വലിച്ചെറിഞ്ഞതും കാണാനാകും. മാലിന്യം നിറഞ്ഞതോടെ തോട്ടിലെ നീരൊഴുക്കും നിലച്ച സ്ഥിതിയാണ്.
പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതാ വർധിച്ചതോടെ തെരുവിനായ ശല്യം വർധിച്ചതായും നാട്ടുകാർ പറയുന്നു. മാലിന്യം നീക്കാനും, നിക്ഷേപം തടയാനും പഞ്ചായത്ത് നടപടി എടുക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.