സെക്രട്ടേറിയറ്റ് മാർച്ച് 24ന്
1497081
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം : സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ നിഷേധിക്കുന്നതായി ആരോപിച്ച് കേരള എൻജിഒ സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ 24ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നു.
2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കഴിഞ്ഞ മൂന്നു വർഷമായി തടഞ്ഞു വച്ചിരിക്കുന്ന 19 ശതമാനം ക്ഷാമബത്തയും, അനുവദിച്ച അഞ്ചു ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശികയും അനുവദിക്കുക, 2019 ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശികതുക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.