കാരനാട് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം: സിപിഐ
1497084
Tuesday, January 21, 2025 6:31 AM IST
നെടുമങ്ങാട് : കാരനാട് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് സി പിഐ ചക്രപാണിപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഉഴമലയ്ക്കൽ ശ്രീനാരായന്ന ഹയർസെക്കൻഡറി സ്കൂൾ, വിവിധ സർക്കാർ ഓഫീസുകൾ, ടൂഷൻ സെന്ററുകൾ ഇവിടെന്നെല്ലാം വരുന്ന വിദ്യാർഥികകളും പൊതുജനങ്ങളും റോഡ് മുറിച്ച് കടക്കാൻ നന്നായി പ്രയാസമനുഭവിക്കുന്നതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു.
സമ്മേളനം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അംഗം വിനോദ് അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് സെക്രട്ടറി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് .ശേഖരൻ, സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി. വിക്രമൻ, എൽ. മഞ്ചു, മോഹനൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി സന്ദീപ്, തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സി. ബാബുവിനേയും, അസി സെക്രട്ടറി യായി ഹിരോഷിനെയും തെരഞ്ഞെടുത്തു.